വര്‍ണവെറിക്കെതിരെ പ്രതിഷേധം: പിന്തുണയറിയിച്ച് വിശ്വാസി സമൂഹം.

ബ്രസീലിൽ നടക്കുന്ന വർണ്ണവിവേചനത്തിനെതിരെ പ്രതിഷേധം.
ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിൽ പ്രതിഷേധിക്കാനായി ഒത്തുചേർന്നത്.ബ്ലാക്ക് ബ്രസീലിയെന്‍സിനെതിരെ ഭരണകൂടം കൊടിയപീഡനങ്ങള്‍ നടത്തുകയാണെന്നും കറുത്ത വര്‍ഗക്കാരുടെ വംശഹത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് ക്രൈസ്തവസമൂഹം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.”എന്നെ കൊല്ലരുത്. നിങ്ങളിലെ വര്‍ണവെറിയെ കൊല്ലൂ”എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റിയോ ഡി ജനീറോ തെരുവുകളിലേക്കിറങ്ങിയത്.പൊലീസ് പീഡനങ്ങളിലൂടെ കറുത്ത വര്‍ഗ്ഗക്കാരെ പ്രസിഡന്റ് വംശഹത്യ ചെയ്യുകയാണെന്നും സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.28 ബ്ലാക്ക് ബ്രസീലിയന്‍സിനെ കഴിഞ്ഞയാഴ്ച റിയോ ഡി ജനീറോവിലെ ഒരു ചേരിയില്‍ പോലീസ് വെടിവെച്ചു കൊന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group