ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; മാർച്ച് 31 അവസാന തീയതി

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാന ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട മെസേജുകള്‍ വന്നതോടെയാണ് ഗ്യാസ് ഏജൻസികളില്‍ വലിയ തിരക്കായത്.

ഗ്യാസ് ആരുടെ പേരിലാണോ അയാള്‍ ആണ് ഏജൻസിയില്‍ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരല്‍ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവർ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. പുതിയ കണക്ഷൻ എടുക്കുമ്ബോള്‍ ആധാർ നല്‍കേണ്ടതിനാല്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രശ്നം വരില്ല.

കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരില്‍ ആണെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവ കൊണ്ടുവരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m