തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. ഏറെ കാലമായുള്ള യാത്രാ ദുരിതത്തിനും ഗതാഗത കുരുക്കിനുമാണ് പരിഹാരം ആകുന്നത്. 18.6 കിലോ മീറ്റർ ദൂരമുള്ള തലശേരി – മാഹി ബൈപ്പാസ് തുറക്കുന്നതോടെ യാത്രയുടെ വേഗം കൂടും. 1977 ൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചെങ്കിലും 2018 നവംമ്പറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.

ബീമുകൾ തകർന്നുവീണതും കൊവിഡ് പ്രതിസന്ധിയും നിർമ്മാണത്തിന്റെ വേഗത കുറച്ചു. ഉദ്ഘാടനം അടുക്കവെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള വാദ പ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group