സന്തോഷവും സമൃദ്ധിയും വിളിച്ചോതി മിഷൻ കോൺഗ്രസിൽ വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി

ഫിയാത്ത് മിഷൻ കോൺഗ്രസിന്റെ അഞ്ചാമത് ദിനത്തിൽ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം സഭയുടെ സന്തോഷവും സമൃദ്ധിയും
വിളിച്ചോതുന്നതായിരുന്നു. ഇക്കാലഘട്ടത്തിൽ വലിയ കുടുംബങ്ങളുടെ പ്രാധാന്യത്തെപ്പറ്റി തൃശൂർ ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സംസാരിച്ചു. വലിയ കുടുംബങ്ങൾക്കായി രൂപതകൾ ഒരുക്കിയിരിക്കുന്ന പ്രവർത്തനങ്ങളും പിതാവ് കൂട്ടായ്മയിൽ സൂചിപ്പിച്ചു. ഹിന്ദിയിലും മലയാളത്തിൽ മലങ്കര റീത്തിലും ദിവ്യബലികൾ നടന്നു.

കൂടാതെ ഹിന്ദി ഭാഷ സംസാരിക്കുന്നവർ, ജോലിയിൽ നിന്നും വിരമിച്ചവർ, ഡോക്ടേഴ്സ് എന്നിവർക്കായി വിവിധ കൂട്ടായ്മകളും ഒരുക്കിയിരുന്നു. ബ്ര.ജോമോൻ, സണ്ണി, ബ്ര.ഡോ. റെജു എന്നിവരും വിവിധ കൂട്ടായ്മകൾക്ക് നേതൃത്വം നൽകി. വൈകീട്ട് അഞ്ചിന് ഭാരതത്തെ ജപമാല മാതാവിന് സമ്പൂർണ സമർപ്പണം ചെയ്യുന്ന ശുശ്രൂഷകളും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group