ആധുനിക കാലത്ത് സഭയുടെ പുരോഗതിക്ക് അല്മായ പ്രേഷിതത്വം പുതിയ തലങ്ങളിലേക്ക് കടക്കണo:മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍

കോട്ടയം : ആധുനിക കാലഘട്ടത്തില്‍ സഭയുടെ പുരോഗതിക്ക് അല്മായ പ്രേഷിതത്വം പുതിയ തലങ്ങളിലേക്ക് കടക്കണമെന്നും, രൂപതയുടെയും ഇടവകകളുടെയും കുടുംബങ്ങളുടെയും ആത്മീയ ശാക്തീകരണത്തിന് ആവശ്യമായ പോസിറ്റീവ് കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്ന ഒരു വേദിയായി പാസ്റ്ററല്‍ കൗണ്‍സില്‍ മാറണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാനും കോതമംഗലം രൂപത ബിഷപുമായ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍.

കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററല്‍ കൗണ്‍സില്‍ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.

രൂപതയുടെ സുവര്‍ണ ജൂബിലിയുടെ ഒരുക്കങ്ങളുടെ തുടക്കമെന്നവണ്ണം ആരംഭിച്ച സഹയാത്ര സംഗമം രൂപതയില്‍ പുത്തനുണര്‍വ് പകര്‍ന്നു നല്‍കിയെന്ന് അധ്യക്ഷത വഹിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണം രൂപതയുടെ ആത്മീയവും ഭൗതികവുമായ മേഖലകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കാന്‍ രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിനു സാധിക്കട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് രൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തന പരിപാടികളും പദ്ധതികളും അവതരിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group