ഗാസയിൽ ഉടൻ വെടിനിർത്തൽ വേണം : ഫ്രാൻസിസ് മാർപാപ്പ

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലിനോടും പലസ്തീനോടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ ഞായറാഴ്ച പ്രസംഗത്തിൽ സംസാരിക്കവെയാണ്, ബന്ദികളെ ഉടൻ മോചിപ്പിക്കാനും യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി സഹായങ്ങൾ എത്തിക്കുന്നതിനുതകുന്ന ഒരു കരാറിലെത്താൻ ചർച്ചകൾക്കായി പാപ്പ അഭ്യർത്ഥന നടത്തിയത്.

‘പാലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ദുഃഖത്തോടെയാണ് ഞാൻ കാണുന്നത്. നിരവധി ജനങ്ങൾ വേദനയിലാണ് കഴിയുന്നത്. ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികൊണ്ട് സമാധാനം കൈവരിക്കാൻ സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദയവായി യുദ്ധം നിർത്തുക” – പാപ്പാ തന്റെ പ്രസംഗത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group