മെയ് മാസം 25-26 ന് നടക്കാനിരിക്കുന്ന ആഗോള ശിശുദിനാഘോഷ ത്തോടനുബന്ധിച്ച് സംഘാടക കമ്മിറ്റിയുമായി മാർപാപ്പാ കൂടിക്കാഴ്ച നടത്തി.
കുട്ടികളുടെ സഹനങ്ങളെ കുറിച്ചും, സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതിനെ പറ്റിയും സംസാരിച്ചു. ആഗോള ശിശുദിനം ഇതിനെയൊക്കെക്കുറിച്ചുള്ള ഒരു അവബോധത്തിന്റെ കൂടി അവസരമാവട്ടെ എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. കമ്മിറ്റിയുടെ ഏകോപകനായ ഫാ. എൻസോ ഫോർത്തുണാത്തോയും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ചേസറെ പഗാത്സിയും ചേർന്ന് നയിച്ച സംഘത്തിൽ ആഘോഷ പരിപാടികളുമായി സഹകരിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളുമുണ്ടായിരിന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m