തീവ്രവാദികൾ തട്ടികൊണ്ടുപോയ കൊളംബിയൻ കത്തോലിക്കാ സന്യാസി സിസ്റ്റർ ഗോറിയസെ സിലയുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് കൊളംബിയൻ സഭ നേതൃത്വം .2017 ഫെബ്രുവരി 7 നാണ് . അൽഖൊയ്ദ ബന്ധമുള്ള ഇസ്ലാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മരിയ ഇമ്മാക്കുലേറ്റീവ് സന്യാസി സഭാംഗമായ സിസ്റ്റർ ഗോറിയയെ തട്ടികൊണ്ടുപോയത് . പിറ്റേവർഷം തന്നെ മോചിപ്പിക്കുവാൻ ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പയോടു ആവശ്യപ്പെട്ടുകൊണ്ടുള്ള സിസ്റ്ററുടെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. 2018 ൽ ആഫ്രിക്കൻ ബിഷപ്പുമാരുടെ സമ്മേളനവും സിസ്റ്ററുടെ മോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിസ്റ്റർ ഗോറിയയുടെ തിരോധാനം നടന്നിട്ട് 4 വർഷം പിന്നിട്ടുവെങ്കിലും മോചനം ഇതുവരെ സാധ്യമായിട്ടില്ല . കഴിഞ്ഞ വർഷം മോചിപ്പിക്കപ്പെട്ട ഇറ്റാലിയൻ വൈദികനിൽ നിന്ന് സിസ്റ്റർ ജീവിച്ചിരിപ്പുണ്ട് എന്നും സിസ്റ്ററുടെ അവസ്ഥ വളരെ ദയനീയമാണ് എന്നും അറിയാൻ സാധിച്ചു. ഈ സാഹചര്യത്തിലാണ് സിസ്റ്ററുടെ മോചനം സാധ്യമാക്കാത്തതിലുള്ള ദുഃഖം അന്താരാഷ്‌ട്ര
സമൂഹത്തെ അറിയിച്ചുകൊണ്ടും, വിശ്വാസി
സമൂഹത്തോട് പ്രാർത്ഥനകൾ അപേക്ഷിച്ചുകൊണ്ടും കൊളംബിയൻ സഭ നേതൃത്വം മുന്നോട്ട് വന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group