നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല.

കർത്താവായ യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ അവൻ തന്നെ പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിച്ചു. യേശുവിന്റെ ശുശ്രൂഷയുടെ സമയത്ത്, കുരിശിൽ അവൻ അനുഭവിച്ച വേദനകളെക്കുറിച്ച് നാം വചനത്തിൽ വായിക്കുന്നു. യേശു ജീവിതകാലം മുഴുവനും പിതാവിന്റെ ശബ്ദം കേട്ട് അനുസരിക്കുകയും അതിൻപ്രകാരം തന്റെ ശുശ്രൂഷ നിറവേറ്റുകയും ചെയ്തു. സ്വർഗ്ഗീയ പിതാവ് കാണിച്ച വഴിയിലൂടെ നീതിമാനായി യേശു നടന്നു. അന്നത്തെ സഭാ നേതാക്കൻമാർക്കും, ഭരണ നേതാക്കൻമാർക്കും യേശു നീതിമാനായ വ്യക്തി ആയിരുന്നില്ല, എന്നാൽ ഭരണാധികാരികൾക്ക് യേശു അനീതി നിറഞ്ഞ വ്യക്തി ആയിരുന്നു , യേശു നീതിമാനായ വ്യക്തി ആണെന്ന് തിരിച്ചറിയാൻ അന്നത്തെ സമൂഹത്തിന് യേശുവിന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നു.

ഇന്ന് നമ്മുടെ സമൂഹത്തിലും ഒരോ വ്യക്തികളും അവരുടെ ജീവിത കാലത്ത് ചെയ്ത നന്മകൾ മനുഷ്യർ തിരിച്ച് അറിയുന്നില്ല , പലപ്പോഴും അവർ മരിച്ചതിനു ശേഷം ആണ് അവരുടെ നന്മകൾ ജനങ്ങൾ തിരിച്ചറിയുന്നത് . ഒരു മനുഷ്യൻ ചെയ്ത നന്മളെ അവരുടെ മരണശേഷം പുകഴ്ത്താതെ അവരുടെ ജീവിത കാലത്ത് തന്നെ പുകഴ്ത്തുക. മരണ ശേഷം റീത്തുകൾ വെയ്ക്കുന്നതിനു പകരം പൂച്ചെണ്ടുകളായി ജീവനുള്ളപ്പോൾ തന്നെ ആ വ്യക്തികളുടെ കരങ്ങളിൽ കൊടുക്കാം. പ്രിയപ്പെട്ടവർക്ക് മരിച്ചു കഴിയുമ്പോൾ ചുംബനം കൊടുക്കാതെ ജീവിച്ചിരിക്കുമ്പോൾ തന്നെ ചുംബനങ്ങൾ നൽകുക. നാം പലപ്പോഴും മനുഷ്യരുടെ മൂല്യം അറിയുന്നത് അവരുടെ ശൂന്യതയിലാണ്.

നമ്മളുടെ കുടുംബ ബന്ധങ്ങളിൽ പോലും, ഭാര്യ ഭർത്താവിന്റെയും, ഭർത്താവ് ഭാര്യയുടെയും മൂല്യം അറിയുന്നത് അവരുടെ അഭാവത്തിലാണ്. നാം ഒരോരുത്തർക്കും മറ്റുള്ളവരെ ചേർത്ത് പിടിക്കാം നീതിമാൻമാർക്ക് ദൈവം നൽകിയ വഴി ഇടുങ്ങിയതാണ്. നീതിമാൻമാർ നടക്കുന്ന വഴിയിൽ പ്രതിബന്ധങ്ങളും, പ്രശ്നങ്ങളും ഉണ്ടായിരിക്കും. ഒരിക്കലും നീതിമാൻ തകർന്നു പോകാൻ ദൈവം അനുവദിക്കുകയില്ല. ദൈവം നീതിയും, അർഹതയും നോക്കാതെ പക്ഷപാതപരമായി ദൈവം വിധിക്കുന്നു. നാം ഒരോരുത്തർക്കും മറ്റുള്ളവരെ വിധിക്കാതിരിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group