കുടുംബങ്ങളിലെ ദൈവത്തിന്റെ സൗഹൃദം

സൗഹ്യദം നാം എല്ലാവരും ഇഷ്ടപ്പെടുന്നവരാണ്. സൗഹൃദം സന്തോഷവും അതോടെപ്പം നമ്മുടെ സുഖ ദുഃഖങ്ങൾ പങ്കു വയ്ക്കാനും സാധിക്കും. എന്നാൽ കുടുബങ്ങളിൽ ദൈവവുമായിട്ടുള്ള സൗഹൃദം എത്ര വലുതാണ്,അത് നമ്മുടെ കുടുബത്തിന്റെ അനുഗ്രഹത്തിനും കാരണം ആകും. ജോബിന്റെ കുടുംബത്തിന്റെ അകത്ത് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം ജോബിന് സമൃദ്ധിക്കും അതോടൊപ്പം തന്നെ സാത്താനിക പരീക്ഷണത്തിനും കാരണമായി. നാം പലപ്പോഴും ചിന്തിക്കാറുണ്ട് ദൈവവുമായി സൗഹ്യദം ഉണ്ടായാൽ സാത്താനിക പരീക്ഷണം ഉണ്ടാകത്തില്ല എന്ന്. ജോബ് തന്റെ സുഹ്യത്ത് ആണല്ലോ എന്ന് കരുതി ദൈവം സാത്താന് ജോബിനെ പരീക്ഷിക്കാൻ അനുവാദം നൽകുകയും ചെയ്തു. അത്രമേൽ വിശ്വാസം ദൈവത്തിന് ജോബിന്റെ മേൽ ഉണ്ടായിരുന്നു

ജോബിന്റെ വചനഭാഗം വായിക്കുമ്പോൾ സാത്താൻ ജോബിനെ അതികഠിനമായി പരീക്ഷിച്ചു. എന്നാൽ ജോബിന്റെ ഭാര്യ പോലും ജോബിനെ അധിക്ഷേപിച്ചപ്പോൾ പോലും ജോബ് ദൈവത്തെ തള്ളി പറഞ്ഞില്ല, പകരം ദൈവം തന്നു ദൈവം എടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ ജോബ് തന്റെ കഷ്ഠതയിൽ മൂന്ന് സുഹ്യത്തുക്കളെ വീട്ടിൽ സ്വീകരിച്ചു. സുഹൃത്തുക്കൾ കാരണം ജോബ് ദൈവത്തെ തന്റെ കഷ്ടതയിൽ തള്ളിപറയുകയും, ജനിച്ച ദിവസത്തെ ഓർത്ത് ശപിക്കുകയും ചെയ്തു. സുഹൃത്തുക്കൾക്ക് നമ്മുടെ ജീവിതത്തെ വളരെ അധികം സ്വാധീനിക്കാൻ സാധിക്കും എന്ന് ജോബിന്റെ വചന ഭാഗത്തിൽ നമുക്ക് കാണുവാൻ സാധിക്കും.

കുടുംബങ്ങളിൽ ദൈവത്തിന്റെ സൗഹൃദം അനുഭവിക്കുവാൻ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും, കൂട്ടായ പ്രാർത്ഥനയും, കുടുംബഗങ്ങൾ എല്ലാവരുടെയും വിശുദ്ധിയിൽ ഉള്ള ജീവിതവും ആവശ്യമാണ്. ദൈവത്തിന്റെ അനുഗ്രഹം അനുഭവിക്കാൻ ഒന്നാമതായി നാം ചെയ്യേണ്ടത് ദൈവത്തെ അറിയുക എന്നതാണ് ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക. കുടുംബാംഗങ്ങൾ എല്ലാവരും വചനം വായിക്കുകയും അതിൽ അടിയുറച്ചു ജീവിക്കുകയും ചെയ്യുക. ദൈവത്തിന്റെ സൗഹൃദം ഇറങ്ങുന്ന കുടുംബങ്ങളിൽ സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group