എത്ര വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ലേ? ഈ ലക്ഷണം തള്ളി കളയരുത്

ഒരു 5 മിനിറ്റ് മുൻപ് വെള്ളം കുടിച്ചിട്ടിരുന്നാലും പിന്നീട് ദാഹിക്കും. ഇടയ്ക്കിടെയുള്ള ദാഹം നിസ്സാരമായി തള്ളിക്കളയരുത്.

തുടർച്ചയായുള്ള ദാഹ പ്രശ്‌നം പോളിഡിപ്സിയ എന്ന ആരോഗ്യ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്.

പോളിഡിപ്‌സിയ എന്നറിയപ്പെടുന്ന അമിത ദാഹം ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു രോഗലക്ഷണമാണ്. പ്രത്യേകിച്ച്‌ ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്.

അമിത ദാഹത്തിന് പിന്നില്‍ വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, പ്രീ ഡയബറ്റിസ് പോലുള്ള ഒരു അടിസ്ഥാന പ്രശ്നത്തെയാകാം ഇത് സൂചിപ്പിക്കുന്നത്. പ്രീ ഡയബറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ദാഹം എന്ന് ഡോക്ടർമാർ പറയുന്നു.

ദാഹത്തിനൊപ്പം കടുത്ത വിശപ്പും അനുഭവപ്പെട്ടേക്കാം. രോഗിക്ക് അമിതമായ ദാഹമുണ്ടെങ്കില്‍ അതിനു പിന്നിലുള്ള കാരണം പ്രീ ഡയബെറ്റിക്സ് ആയിരിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച്‌ ഇക്കാര്യം സ്ഥിരീകരിക്കാം.

ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാല്‍, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരില്‍ കാണുമ്ബോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരില്‍ കാണാറില്ല. പ്രീ ഡയബറ്റിസില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്ക് നയിക്കുന്നു.

പ്രമേഹരോഗികളില്‍ കാണപ്പെടുന്ന രോഗസങ്കീർണതകളായ റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരില്‍ കൂടുതലാണ്.

അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കള്‍ക്ക് പ്രമേഹമുള്ളവർ, ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

പ്രീഡയബറ്റിസ് കാലതാമസം കൂടാതെ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്യുകയാണെങ്കില്‍ പകുതിയിലധികം പേരിലും പ്രമേഹമുണ്ടാകുനുള്ള സാധ്യത കുറയ്ക്കാനാകും. നിങ്ങളുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ അളവ് പരിശോധിക്കുക. ഇത് 100 ല്‍ കൂടുതലും 125 ല്‍ കുറവുമാണെങ്കില്‍, അത് പ്രീ ഡയബറ്റിസ് ആയിരിക്കും.

തുടർച്ചയായി ദാഹം അനുഭവപ്പെടാനുള്ള മറ്റൊരു കാര്യം ഡി ഹൈഡ്രേറ്റഡ് ആകുമ്പോ lഴാണ്. അതിനൊപ്പം ഒരുപാട് സ്‌പൈസി ആഹാരം കഴിക്കുന്നതും, മൈദ,ഗോതമ്പ് പോലുള്ളവ അമിതമായി കഴിക്കുന്നതും ദാഹത്തിന് കാരണമാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group