ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കൊയ്ത്തുത്സവം ശ്രദ്ധേയമാകുന്നു

സ്കൂളില്‍ കൊയ്ത്തുത്സവം നടത്തി ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥികൾ.

കര്‍ഷകരോടും കാര്‍ഷിക രംഗത്തോടും ആഭിമുഖ്യം വളര്‍ത്തുന്നതിനും നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികള്‍ക്ക് അവസരമൊരുക്കുന്നതിനാണ് കാര്‍ഷിക ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവം നടത്തിയത്.

കൊയ്തെടുത്ത നെല്ലു പയോഗിച്ച് പായസം ഉണ്ടാക്കി നല്‍കാനാണ് കാര്‍ഷിക ക്ലബ്ബിന്‍റെ തീരുമാനം.കൃഷിയോടുള്ള വിമുഖത കൂടി വരുന്ന ഈ കാലഘട്ടത്തില്‍ പുത്തന്‍കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തിയെടുക്കാനും കര്‍ഷകരാണ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് തിരിച്ചറിയാനും ഇത് സഹായകമാകുമെന്ന് ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കിട്ടാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ നേരിടുന്ന അവഗണനെയെപ്പറ്റി മനസിലാക്കാന്‍ കൊയ്ത്തുത്സവം സഹായിച്ചുവെന്നും തങ്ങള്‍ക്ക് ഇത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group