ദേവാലയ പുനരുദ്ധാരണത്തിനായി സർക്കാർ ഫണ്ട് അനുവദിച്ചു.

ഒറീസ: കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഒറീസ സർക്കാർ 20 മില്യൺ രൂപ അനുവദിച്ചു.
ഒറീസയിലെ ഭുവനേശ്വറിൽ സ്ഥിതിചെയ്യുന്ന സെന്റ് വിൻസെന്റ് പ്രൊ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായാണ് സർക്കാർ തുക അനുവദിച്ചത്.സംസ്ഥാനത്തെ ക്രൈസ്തവ ആരാധനാലയങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ജനപ്രതിനിധിയായ അനന്തനാരായണൻ ജൈന പറഞ്ഞു .
ക്രൈസ്തവ സമൂഹത്തിന്റെ വികസനത്തിനായി ജാതിമത വ്യത്യാസം കൂടാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞതായും അനന്തനാരായണൻ ജൈന കൂട്ടിച്ചേർത്തു .
ഭുവനേശ്വർ ആർച്ച്ബിഷപ്പ് ജോൺ ബർവ മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group