സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റിൽ സ​ന്ദ​ർ​ശ​ക​ർക്ക് കടുത്ത നിയ‌ന്ത്രണം ഏർപ്പെടുത്തി സർക്കാർ

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റിൽ സ​ന്ദ​ർ​ശ​ക​ർക്ക് കടുത്ത നിയ‌ന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.ഇതോടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ്ര​​​വേ​​​ശ​​​നം കൂ​​​ടു​​​ത​​​ൽ ദുഷ്കരമായിരിക്കുകയാണ്.

സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ വി​​​സി​​​റ്റേ​​​ഴ്സ് ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ വാ​​​ങ്ങി​​​വ​​​ച്ച ശേ​​​ഷം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള ആ​​​ക്സ​​​സ് ക​​​ണ്‍​ട്രോ​​​ൾ കാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു പൊ​​​തു​​​ഭ​​​ര​​​ണ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ലി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.

സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ മ​​​ട​​​ങ്ങി പോ​​​കു​​​മ്പോൾ ആ​​​ക്സ​​​സ് കാ​​​ർ​​​ഡ് തി​​​രി​​​കെ വാ​​​ങ്ങ​​​ണം. ആ​​​ക്സ​​​സ് കാ​​​ർ​​​ഡ് ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ കേ​​​ടു​​​പാ​​​ടു വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ക​​​രി​​​ൽ​​ നി​​​ന്ന് 500 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കും. വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ക​​​രി​​​ൽ​​നി​​​ന്നു പി​​​ഴ ഈ​​​ടാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ ഉ​​​ത്ത​​​ര​​​വാ​​​യും ഇ​​​തു മാ​​​റി.

തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ ഇ​​​ല്ലാ​​​തെ വ​​​രു​​​ന്ന സ​​​ന്ദ​​​ർ​​​ശ​​​ക​​​ന് ആ​​​രെ​​​യാ​​​ണോ കാ​​​ണേ​​​ണ്ട​​​ത്, ആ ​​​ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ ഉ​​​റ​​​പ്പി​​​ന്മേ​​​ൽ മാ​​​ത്രം കാ​​​ർ​​​ഡ് ന​​​ൽ​​​ക​​​ണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group