നിക്കരാഗ്വേയിൽ ഒരു വര്‍ഷത്തിനിടെ പുറത്താക്കിയത് 65 കന്യാസ്ത്രീകളെ

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ നിക്കരാഗ്വേയിൽ നിന്നു പുറത്താക്കിയെന്ന് റിപ്പോർട്ട്.

ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2022 മുതൽ 2023 വരെ, 65 കന്യാസ്ത്രീകളെ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു പുറത്താക്കിയെന്നും ആകെ മൊത്തം 71 പേർക്ക് വിലക്ക് ലഭിച്ചിട്ടുണ്ടെന്നും മൊലിന വെളിപ്പെടുത്തി. 2018 മുതൽ രാജ്യത്ത് സഭയ്‌ക്കെതിരെ നടന്ന അഞ്ഞൂറിലധികം ആക്രമണങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി പുറത്തിറക്കിയ “നിക്കരാഗ്വേ: എ പെർസിക്യൂറ്റഡ് ചർച്ച്?” എന്ന റിപ്പോർട്ടിന്റെ രചയിതാവ് കൂടിയാണ് അഭിഭാഷക.

ഡൊമിനിക്കൻ ഓഫ് ദി അന്യൂൺസേഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ, സേക്രഡ് ഹാർട്ട് കുരിശിന്റെ സന്യാസിനികള്‍, ദരിദ്രരുടെ സാഹോദര്യത്തിന്റെ സഹോദരികള്‍ എന്നിവരുൾപ്പെടെ രാജ്യത്തെ വിവിധ സന്യാസ സമൂഹങ്ങളെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഇടപെടല്‍ ബാധിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group