കൊറോണ സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഫിലിപ്പൈൻസിൽ ബാലവേല വർദ്ധിക്കുന്നു

The financial crisis created by the Corona has led to an increase in child labor in Philippines

മനില: കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുണ്ടായ സാമ്പത്തിക പ്രതിസന്ധി വിവിധ രാജ്യങ്ങളിൽ ബാലവേലയുടെ വർധവിന് കാരണമായതായി റിപ്പോർട്ടുകൾ. ഫിലിപ്പീൻസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ബാലവേളയിൽ വർധവ് ഉണ്ടായതായി ഫിലിപ്പൈൻ സർക്കാർ തന്നെ റിപ്പോർട്ടുകൾ പുറത്തുവിട്ടു. രാജ്യത്തെ ബാലവേലയ്ക്ക് തടയിടാൻ ഫിലിപ്പൈൻ സർക്കാർ “പ്രൊജക്റ്റ് എഞ്ചൽ ട്രീ” എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷ നേടാൻ വേണ്ടി, മടുപ്പിക്കുന്ന സാഹചര്യങ്ങളിലും അപകടകരമായ ചുറ്റുപാടുകളിലും ജോലി ചെയ്യാൻ ആളുകൾ നിർബന്ധിതരാകുന്നതായും കണ്ടെത്തെലുകളുണ്ട്.

ഫിലിപ്പീൻസിലെ ബാല വേലയ്ക്ക് തടയിടാൻ സഭയുടെയും സർക്കാർ സംവിധാനങ്ങളുടെയും സംയോജിത ഇടപെടൽ അനിവാര്യമാണെന്ന് ബിഷപ്പ് കമ്മിഷൻ ഓഫ് യൂത്ത് ചെയർമാൻ റെക്സ് അലാർകോൺ അഭിപ്രായപ്പെട്ടു. ഏറ്റവും ദുർബലരായ വിഭാഗത്തെ, പ്രതേകിച്ച് കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്നും, കുട്ടികളെ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യം വളരെ സങ്കടകരവും നിർഭാഗ്യകരവുമാണെന്നും അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തനങ്ങൾ ഏകോകിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19- കൊണ്ടുവന്ന ദാരിദ്രം മൂലം ബാലവേല കേസുകൾ വർദ്ധിച്ചുവരികയാണന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയായ ഐ.എൽ.ഒ ( I.L.O-International Labour Organization )യും വെളിപ്പെടുത്തിയിരുന്നു. പകർച്ചവ്യാധി കുടുംബ വരുമാനത്തിന്റെ താളം തെറ്റിച്ചതായും, കുട്ടികളിൽ പലർക്കും ബാലവേലയെ ആശ്രയിക്കേണ്ടി വരുന്നതായും ഐ.എൽ.ഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group