ഗതാഗതനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ ഒരുങ്ങി സര്‍ക്കാര്‍.

കേരളത്തിൽ ഗതാഗതനിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇൻഷുറൻസ് പ്രീമിയത്തില്‍ ഇളവു നല്‍കാൻ ഒരുങ്ങി സര്‍ക്കാര്‍. തുടര്‍ച്ചയായി നിയമങ്ങൾ ലംഘിക്കുന്നവരില്‍നിന്ന് അധികതുക ഈടാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടും.

എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
റോഡ് അപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് ഇൻഷുറൻസ് കമ്പനികള്‍ക്ക് വലിയ സാമ്പത്തികനേട്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ നിഗമനം. ഓരോ വര്‍ഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക അടച്ചെന്ന് ഉറപ്പാക്കാനും നിര്‍ദേശിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group