ഹിമാചല്‍ പ്രദേശില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ധര്‍

ഹിമാചല്‍ പ്രദേശില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ധര്‍.
മഴക്കാലത്ത് 328 പേരുടെ മരണത്തിനിടയാക്കിയ മഴയും മണ്ണിടിച്ചിലും കൂടുതല്‍ ദുരന്തത്തിന്റെ സാധ്യതയെക്കുറിച്ച്‌ ആശങ്ക ഉയര്‍ത്തുന്നതാണ്.
പേമാരി ഭൂഗര്‍ഭജലനിരപ്പ് വര്‍ദ്ധിപ്പിച്ചു, ജനവാസ കേന്ദ്രങ്ങള്‍ക്ക് താഴെയുള്ള മണ്ണ് ചെളിയായി മാറുന്നു, ഇത് കൂടുതല്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ഹിമാചല്‍ പ്രദേശില്‍ ഇതിനകം 180 ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ .157 ശതമാനം രേഖപ്പെടുത്തിയ മഴയുടെ കുതിപ്പാണ് ഈ ദുരന്തങ്ങളുടെ പ്രാഥമിക കാരണം . ഹിമാലയന്‍ പര്‍വതങ്ങള്‍ക്കും അവയുടെ മണ്ണിനും മരങ്ങള്‍ക്കും അധിക ജലം ആഗിരണം ചെയ്യാന്‍ കഴിയാത്തതും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാകുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group