വയനാടിന്റെ പ്രശ്നങ്ങളിൽ സർക്കാർ മുഖം തിരിക്കുന്നു : ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്

സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇന്ന് വയനാട്ടിലെ ജനങ്ങൾ ഉള്ളതെന്നും മനുഷ്യരെ ബന്ദികളാക്കി മാറ്റിയ ഭൂപ്രദേശമായി മാറികൊണ്ടേരിക്കുകയാണ് ജില്ലയെന്നുംബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്. ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെട്ട വയനാടിനെ ഘട്ടങ്ങളായി വനമാക്കി മാറ്റുന്നതിന് ഗൂഡനീക്കം നടക്കുന്നുണ്ടെന്നും, വനാതിര്‍ത്തി പ്രദേശങ്ങളെ കരുതല്‍ മേഖലയാക്കുന്നത് ഈ രഹസ്യ അജന്‍ഡയുടെ ഭാഗമാണെന്നും, പുറമേയുള്ള സമ്പന്നര്‍ക്ക് ജീവിതാസ്വാദനത്തിനുള്ള ഇടത്താവളമായി ജില്ല മാറുന്ന സാഹചര്യമാണുള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കൃഷിക്ക് ആവശ്യമായിട്ട് എടുക്കുന്ന പണത്തിന് പലിശ വേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ എടുത്താല്‍ കര്‍ഷകരില്‍ വലിയ വിഭാഗം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group