ആരോഗ്യരംഗത്തെ അപകടകരങ്ങളായ പ്രവണതകള്‍ : മുന്നറിയിപ്പ് നല്‍കി ഫ്രാൻസിസ് മാർപാപ്പ

ആരോഗ്യരംഗത്തെ അപകടകരങ്ങളായ ചില പ്രവണതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയിലെ ഡോക്ടര്‍മാരുടെ സംയുക്ത സമിതിയിലെ അംഗങ്ങളുമായി വത്തിക്കാനില്‍ കൂടികാഴ്ച നടത്തുകയായിരുന്നു പാപ്പ.

ഒരു വശത്ത് എന്തുവില കൊടുത്തും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയും രോഗത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഉദ്യമങ്ങള്‍ നടത്തുകയും മറുവശത്ത് ബലഹീനനെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പരസ്പരവിരുദ്ധമായ പ്രവണത ആരോഗ്യമേഖലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് പാപ്പ വ്യക്തമാക്കി.

പരിചരണം തള്ളിക്കളഞ്ഞുകൊണ്ട് മനുഷ്യത്വരഹിതവും മനുഷ്യത്വം ഇല്ലാതാക്കുന്നതുമായ നടപടികളില്‍ ഉറച്ചു നില്ക്കുന്ന വൈദ്യശാസ്ത്രം ഒരിക്കലും അർത്ഥവത്താകില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group