തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയില്‍ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയില്‍ പ്രമേയം കൊണ്ട് വരും.
സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. മുഴങ്ങട്ടെ കേരളം എന്ന പേരില്‍ കേരളത്തെ വീണ്ടെടുക്കാൻ ഏഷ്യാനെറ്റ് ന്യൂസ് കാമ്ബയിൻ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു.ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍, ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം.
നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികള്‍ക്ക് കഴിഞ്ഞില്ല. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളില്‍ പോലും ഇംഗ്ലീഷില്‍ ഇപ്പോഴുമുള്ളത് ഗവണ്‍മെൻറ് ഓഫ് കേരള എന്നാണ്.
അതേസമയം, മുതലപ്പൊഴിയില്‍ നിരന്തരം അപകടം ഉണ്ടായി മത്സ്യ തൊഴിലാഴികള്‍ മരിക്കുന്ന സംഭവത്തില്‍ നിയമ സഭയില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ട് വരും. സർക്കാരിനെതിരെവ ലത്തീൻ സഭ കൂടി രംഗത്തു വന്ന സാഹചര്യത്തില്‍ ആണ് പ്രതിപക്ഷ നീക്കം. സഭ നിർത്തി വിഷയം ചർച്ച ചെയ്യണം എന്ന് കഴിഞ്ഞ ദിവസം നിയമ സഭ മാർച്ച് നടത്തിയ ലത്തീൻ സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. ടിപി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ അടിയന്തര പ്രമേയം ആയിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചത്. വിഷയം അടുത്ത ദിവസം ഉന്നയിക്കും എന്നാണ് നേതൃത്വം പറയുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group