ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തള്ളിക്കളയണം: സീറോ മലബാർ സഭാ അത്മായ ഫോറം

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ബുദ്ധിശൂന്യമായ ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്ന് സീറോമലബാർ സഭാ അത്മായ ഫോറം.

സുതാര്യതയില്ലാത്ത ഇത്തരമൊരു റിപ്പോർട്ട് ഒരു ചർച്ചയും കൂടാതെ തുടർനടപടികളിലേക്കു കൊണ്ടുപോകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നു. ഒട്ടും സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സർക്കാർ നടപടികൾ എന്ന, വിവിധ തലങ്ങളിലെ പരാതി ഗൗരവമുള്ളതാണ്. സ്കൂൾ സമയമാറ്റം, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിർദേശം, എയ്‌ഡഡ് മേഖലയിലെ അധ്യാപക നിയമനം,
സംസ്ഥാന സ്കൂൾ കലോത്സവം വേണ്ടെന്നുവയ്ക്കൽ തുടങ്ങി ഒട്ടും
പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഇത്തരം
റിപ്പോർട്ടുകൾ സമൂഹത്തിൽ അപകടകരമായ തെറ്റിധാരണകൾക്കു
കാരണമാകുന്നുവെന്നും സീറോമലബാർ സഭാ അത്മായ ഫോറം ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m