അഗതികളെ സംരക്ഷിക്കുന്ന കരങ്ങള്‍ ദൈവീക കരങ്ങളാണ് :മാര്‍ ജോസഫ് പാംപ്ലാനി

ആരും ഇല്ലാത്തവരെ സംരക്ഷിക്കുന്നത് ദൈവീക പ്രവർത്തിയാണെന്ന് ഓർമിപ്പിച്ചുകൊണ്ട്തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.തലശേരി അതിരൂപത, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുപ്രവര്‍ത്തക സംരക്ഷണ വാരാചരണത്തില്‍ അഗതി മന്ദിരങ്ങളിലേക്കുള്ള പൂതുവസ്ത്ര വിതരണത്തിന്റെ അതിരൂപതാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിലുന്നു അദ്ദേഹം.ഭരണകൂട ഭീകരതയുടെ ക്രൂരതക്ക്‌ ഇരയായ ഫാ.സ്റ്റാന്‍ സ്വാമിക്ക് സ്മരണാഞജലിയര്‍പ്പിച്ചുകൊണ്ടായിരുന്നു വാരാചണത്തിന് തുടക്കം കുറിച്ചത്.മുക്തിശ്രീ ഡയറക്ടര്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി മേല്‍വെട്ടം, ഷിനോ പാറക്കല്‍, സാബു ചിറ്റേത്ത്, മാത്യു പുഴക്കര, ജിന്‍സി കുഴിമുള്ളില്‍, ബിന്നി കിഴക്കേക്കര തുടങ്ങിയവർ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group