മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് തെറ്റാണെന്ന നിലപാടെടുക്കാൻ ആർജവമുള്ള എത്ര പാർട്ടികൾ നമുക്കുണ്ട്? മാർ തോമസ് തറയിലിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി കത്തീഡ്രൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ ബിഷപ്പ് മാർ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു, പോസ്റ്റ് ഇങ്ങനെ..

ഇന്ന് (ഈസ്റ്റർ ദിനത്തിൽ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചു: ബി ജെ പി നേതാക്കന്മാർ ക്രൈസ്തവ നേതാക്കളെയും കുടുംബങ്ങളെയും സന്ദർശിച്ചു ഈസ്റ്റർ ആശംസകൾ നേർന്നു. ഭരിക്കുന്ന പാർട്ടി വ്യത്യസ്ത വിശ്വാസങ്ങളുള്ളവരെ ആദരിക്കുന്നതിന്റെ അടയാളങ്ങളാണീ സന്ദർശനങ്ങളെങ്കിൽ അവ സ്വാഗതാർഹം തന്നെ. കാഴ്ചപ്പാടുകൾ വിശാലമാകുന്നത് രാജ്യനന്മക്ക് ഉപകരിക്കുമല്ലോ.

ബി ജെ പി യുടെ പ്രവർത്തകരെ സ്വീകരിചെന്നോ പ്രധാനമന്ത്രിയെകുറിച്ച് നല്ല വാക്കു പറഞ്ഞെന്നു കരുതി മെത്രാന്മാരെല്ലാം ബി ജെ പി അനുഭാവികളായി മാറി എന്ന രീതിയിലുള്ള ആക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നിറയെ പ്രചരിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ ഹൃദ്യമായി സ്വീകരിക്കുന്ന സംസ്കാരമാണ് ഞങ്ങളുടേത്. വ്യത്യസ്തമായി ചിന്തിക്കുന്നവരോടും സംഭാഷണം നടത്താനുള്ള അവസരമായി മാത്രമേ അത്തരം അവസരങ്ങളെ കണ്ടിട്ടുളളു. അതല്ലാതെ, എന്തോ ക്രമക്കേട് മറക്കാനാണ് രാഷ്ട്രീയ പാർട്ടികളോട് സംസാരിക്കുന്നതെന്നുള്ള വികലമായ വ്യാഖ്യാനങ്ങൾ സഭയെ നിന്ദിക്കാനുള്ള മറ്റൊരു മാർഗമായേ ഞങ്ങൾ കാണുന്നുള്ളൂ. സഭ മുഴുവൻ ക്രമക്കേടുകളാണെന്നുള്ള വ്യംഗ്യമാണ്‌ ഇത്തരം പ്രചരണങ്ങളിൽ മുഴുവൻ. ഒരു തെറ്റും ചെയ്യാത്ത ആത്മീയ നേതാക്കൾ മാധ്യമങ്ങളിൽ കൊടും കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടപ്പോഴും നിരപരാധികൾ മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടു കോടതികളിൽ കുറ്റക്കാരായി മുദ്രകുത്തപ്പെട്ടപ്പോഴും ആരും സഹായിച്ചതായി കേട്ടിട്ടില്ല..

പിന്നെ, ക്രൈസ്തവപീഡനങ്ങൾ എല്ലാ സർക്കാരുകളുടെ സമയത്തും നടന്നിട്ടുണ്ട്. അവയെ അവഗണിച്ചു, ഒരു രാഷ്ട്രീയപാർട്ടിയേയും ന്യായീകരിക്കേണ്ട ആവശ്യം കേരളത്തിലെ സഭക്കില്ല. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതു തെറ്റാണെന്ന നിലപാടെടുക്കാൻ ആർജവമുള്ള എത്ര പാർട്ടികൾ നമുക്കുണ്ട്?


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group