ഹൃ​​​ദ​​​യ ക​​​വാ​​​ട​​​ങ്ങ​​​ള്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി തു​​​റ​​​ന്നി​​​ടാ​​​നുള്ള ആ​​​ഹ്വാനമാണ് ക്രി​സ്തുമ​സ് : കെ​സി​ബി​സി

കൊച്ചി :പു​​​ല്‍​ക്കു​​​ടി​​​ലി​​​ല്‍ പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക​​​മാ​​​യി വ​​​ന്നു​​​ പി​​​റ​​​ന്ന ഉ​​​ണ്ണി​​​യേ​​​ശു മ​​​നു​​​ഷ്യ​​​രാ​​​യ ന​​​മ്മു​​​ടെ ഹൃ​​​ദ​​​യ ക​​​വാ​​​ട​​​ങ്ങ​​​ള്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി മ​​​ല​​​ര്‍​ക്കെ തു​​​റ​​​ന്നി​​​ടാ​​​നാ​​​ണ് ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി​​​യു​​​ടെ ക്രി​​​സ്തുമ​​​സ് സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​രെ​​​യും അ​​​ക​​​റ്റി​​​നി​​​ര്‍​ത്താ​​​തെ എ​​​ല്ലാ​​​വ​​​രി​​​ലേ​​​ക്കും സ്‌​​​നേ​​​ഹ​​​ത്തി​​​ന്‍റേ​​​യും സൗ​​​ഹൃ​​​ദ​​​ത്തി​​​ന്‍റേ​​​യും സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​ക​​​രാ​​​ന്‍ ‘അ​​​ത്യു​​​ന്ന​​​ത​​​ങ്ങ​​​ളി​​​ല്‍ ദൈ​​​വ​​​ത്തി​​​നു മ​​​ഹ​​​ത്വം ഭൂ​​​മി​​​യി​​​ല്‍ ന​​​ല്ല മ​​​ന​​​സു​​​ള്ള​​​വ​​​ര്‍​ക്കു സ​​​മാ​​​ധാ​​​നം’ എ​​​ന്ന ക്രി​​​സ്തുമ​​​സ് ഗീ​​​തം ന​​​മ്മെ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്നു.

എ​​​ല്ലാ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​യും തു​​​റ​​​വി​​​യോ​​​ടെ സ​​​മീ​​​പി​​​ച്ച് ഈ ​​​ഭൂ​​​മി​​​യി​​​ല്‍ സ​​​മാ​​​ധാ​​​നം സം​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തെ ഓ​​​ര്‍​മ്മി​​​പ്പി​​​ക്കു​​​ന്ന ​ക്രി​​​സ്തുമ​​​സി​​​ന്‍റെ ന​​​ന്മ​​​ക​​​ള്‍ കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ന് ആ​​​ശം​​​സി​​​ക്കു​​​ന്നു​​​വെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് ബാ​​​വ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ര്‍ പ്ര​​​സ്താ​​​വി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group