പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് പ. മറിയത്തിന്റെ വിമലഹൃദയ സമർപ്പണ ശുശ്രൂഷയ്ക്ക് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നല്കി

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് ‌റഷ്യ – യുക്രൈന്‍ രാജ്യങ്ങളെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന സമർപ്പണ പ്രാർത്ഥനക്ക് സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നല്കി. പരിശുദ്ധ മറിയത്തിന്റെ മം​ഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാത്രി 9.30ന് നടന്ന സമർപ്പണ പ്രാർത്ഥനയിൽ സഭാ കാര്യലയത്തിൽ പ്രവർത്തിക്കുന്ന വൈദികരും സമർപ്പിതരും പങ്കുചേർന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം റവ. ഫാ. ജോർജ് മഠത്തിപറമ്പിൽ വായിച്ചു. ലിറ്റർജി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, സി. നിർമ്മൽ എം.എസ്.ജെ എന്നിവർ ചാപ്പലിലെ തിരുകർമ്മങ്ങൾ ക്രമീകരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group