മനുഷ്യാവകാശ സംരക്ഷണയത്നം പരിശുദ്ധ സിംഹാസനം തുടരുന്നു : കർദ്ദിനാൾ പരോളിൻ

മനുഷ്യാവകാശവും മാനവാന്തസ്സും സംരക്ഷിക്കുന്നതിനുള്ള പരിശ്രമം പരിശുദ്ധ സിംഹാസനം പതിറ്റാണ്ടുകളായി തുടരുന്നുവെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.

പരിശുദ്ധസിംഹാസനത്തിന് ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകസ്ഥാനം ലഭിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിരീക്ഷക സ്ഥാനം ലഭിച്ചതിനു ശേഷമുള്ള അറുപതുവർഷക്കാലവും പരിശുദ്ധസിംഹാസനം തുടർന്ന മനുഷ്യാവകാശ-മാനവൗന്നത്യ സംരക്ഷണ പ്രക്രിയയിൽ, വിശിഷ്യ, എല്ലാവരുടെയും ഏറ്റവും മൗലികമായ ജീവനുള്ള അവകാശം സംരക്ഷിക്കുന്നതിലും, സാമൂഹ്യ നീതി, സാമ്പത്തിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ വക്താവാകുന്നതിലും ദുർബ്ബലരുടെ കോട്ടയാകുകയും വിസ്മൃതർക്ക്,അതായത്, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും ചിതറിപ്പോയവർക്കും വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നതിലും മുന്നണിയിൽത്തന്നെയുണ്ടെന്ന് കർദ്ദിനാൾ പരോളിൻ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m