അമ്പത്തിയൊമ്പതാം ലോക സാമൂഹ്യവിനിമയ ദിനത്തിനായി പ്രമേയം പരിശുദ്ധ സിംഹാസനം പരസ്യപ്പെടുത്തി

അമ്പത്തിയൊമ്പതാം സാമൂഹ്യവിനിമയദിനത്തിനായുള്ള പ്രമേയം പരിശുദ്ധ സിംഹാസനം പരസ്യപ്പെടുത്തി. നിങ്ങളുടെ ഹൃത്തിലെ പ്രത്യാശ സൗമ്യതയോടെ പങ്കുവയ്ക്കുക” എന്ന പ്രമേയം ഫ്രാൻസീസ് പാപ്പാ 2025-ലെ ലോക സാമൂഹ്യവിനിമയദിനത്തിനായി തിരഞ്ഞെടുത്തത്.

പത്രോസിൻറെ ഒന്നാം ലേഖനത്തിലെ 15-ഉം 16-ഉം വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രമേയം.

സംഭാഷണത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനു പകരം ആശയവിനിമയം ആക്രമണം ലക്ഷ്യവച്ചുകൊണ്ട് പലപ്പോഴും അക്രമാസക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈയൊരു പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നതെന്നും ആശയവിനിമയ മേഖലയെ നിരായുധീകരിക്കുകയും അതിനെ ആക്രമണോത്സുകതയിൽ നിന്നു മുക്തമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഇതെക്കുറിച്ചുള്ള ഒരു പ്രസ്താവനയിൽ കാണുന്നു.

, പ്രബലമായിരിക്കുന്ന മാതൃക, മത്സരത്തിൻറെതും എതിർപ്പിൻറെതും ആധിപത്യ അഭിവാഞ്ഛയുടേതുമാണ് എന്ന പ്രതീതി, ടെലെവിഷൻ സംവാദപരിപാടികൾ അഥവാ, ടെലിവിഷൻ ടോക്ക് ഷോകൾ മുതൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള വാക്പോരുകൾ വരെയുള്ളവ ഉളവാക്കുന്ന അപകടസാധ്യതയുണ്ടെന്നും പ്രസ്താവന പറയുന്നു.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പ്രത്യാശ ഒരു വ്യക്തിയായ ക്രിസ്തുവാണ് എന്ന് പ്രസ്താവന ഊന്നിപ്പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group