വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം: മുപ്പതാം ദിവസം..

ഒർത്തോണാ തോമാശ്ലീഹായെ സ്വന്തമാക്കുന്നു

എദേസ്സയിലെ ക്രൈസ്തവരുടെ അഭിമാനമായിരുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഒത്തിരി കാലം പരിപാലിക്കുവാൻ അവർക്കു സാധിച്ചില്ല. എദേസ്സ മുസ്ലീം ആധിപത്യത്തിലായപ്പോൾ തിരുശേഷിപ്പിനെ സംരക്ഷി ക്കുവാനായി വിശ്വാസികൾ അത് കിയോസ് എന്ന ഒരു ദ്വീപിലേക്കു കൊണ്ടുപോയി. അവിടെ ശ്ലീഹായുടെ തിരുശേഷിപ്പുണ്ടെന്നറിഞ്ഞ ഇറ്റലിയിലെ ഓർത്തോണാ നിവാസികൾ അതു വളരെ ആഘോഷമായി അവരുടെ നഗരത്തിലേക്കു കൊണ്ടുപോയി. 1258 സെപ്റ്റംബർ മാസത്തിലാണ് ആ സംഭവം നടന്നത്. അന്നു മുതൽ ഓർതോണായിൽ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ പൂജ്യാവശിഷ്ടം വളരെ ഭക്തിയോടെ വണങ്ങപ്പെടുന്നു.

വിചിന്തനം

തോമാശ്ലീഹായെ സ്വന്തമാക്കുവാൻ എല്ലാവരും ആഗ്രഹിച്ചു, എദേസ്സാ നിവാസികൾക്ക് ശ്ലീഹാ സ്വന്തം അപ്പസ്തോലനായിരുന്നു. അവർ അദ്ദേഹത്തെ സ്വന്ത മെന്ന നിലയിൽ ആദരിച്ചു, ബഹുമാനിച്ചു. പക്ഷെ, മുസ്ലീം ആധിപത്യത്തിൻ കീഴിൽ എദെസ്സയിലെ പള്ളിയും അതി ലുള്ള തോമാശ്ലീഹായുടെ പൂജ്യാവശിഷ്ടവും അപകടത്തിലായി. ദൈവത്തിന്റെ പദ്ധതിയിൽ എല്ലാം നന്മയ്ക്കായി ക്രമീകരിക്കപ്പെടും. അങ്ങനെയാണ് തോമാശ്ലീഹായുടെ പൂജ്യാവശിഷ്ടം അടങ്ങുന്ന പേടകം ഗ്രീക്കു ദ്വീപുകളിലൊ ന്നായ കിയോസിലെത്തിയത്. ദൈവത്തിന്റെ ദൃഷ്ടിയിൽ അതിന് കുറച്ചുകൂടി സുരക്ഷിതമായ ഒരു സ്ഥലം ആവശ്യ മായിരുന്നു. അതു ദൈവം തന്നെ ഓർത്തോണായിൽ ഒരുക്കി കൊടുത്തു.
ഓർത്തോണായിലെ ജനങ്ങൾ വിശുദ്ധ തോമാശ്ലീ ഹാക്കു നല്കിയ വണക്കം തികച്ചും ശ്ലാഘനീയം. തോമാശ്ലീഹാ ഒരിക്കലും അവരുടെ അപ്പസ്തോലനായിരുന്നില്ല. എന്നിട്ടും അവർ ശ്ലീഹായുടെ പൂജ്യാവശിഷ്ടം സ്വന്തമാക്കി, അതിനെ ഭക്ത്യാദരവോടെ ഇന്നും പരിപാലിച്ചു പോരുന്നു. മാത്രമല്ല, തങ്ങൾക്കു ലഭിച്ച ഭാഗ്യം മറ്റു സഭകളുമായി പങ്കുവെക്കുവാനും അവർ സന്മനസ്സു കാണിച്ചു. നമ്മുടെ ജീവിതത്തിലും നമ്മുടെ വിശ്വാസ ത്തിന്റെ പിതാവായ തോമാശ്ലീഹാക്ക് അർഹമായ സ്ഥാനം നൽകുവാൻ നമുക്കു സാധിക്കട്ടെ. നമ്മുടെ അപ്പസ്തോല നിലുള്ള നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമായി ഭവിക്കട്ടെ.

പ്രാർത്ഥന

“എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും ” (മത്താ 10:39) എന്നരുളിച്ചെയ്ത കർത്താവേ, നിന്റെ സുവിശേഷത്തിനായി ഭാരതമണ്ണിൽ രക്തസാക്ഷിയായ തോമ്മാശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങൾ പൂജ്യമായി കാത്തു സൂക്ഷിക്കുവാൻ നീ കാണിച്ച സ്നേഹത്തെ ഓർത്തു നിനക്ക് ഞങ്ങൾ നന്ദിപറയുന്നു. നിനക്കു വേണ്ടി ജീവിക്കുന്നവർ മരിച്ചാലും ജീവിക്കുമെന്ന് തോമ്മാശ്ലീഹായുടെ ജീവിതം ഞങ്ങളെ പഠിപ്പിക്കുന്നു. ഞങ്ങളുടെ പിതാവായ തോമാശ്ലീഹായേ, ദൈവത്തിന്റെ ആലയമായ ഞങ്ങളുടെ ശരീരങ്ങളെ നിന്നെപ്പോലെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾക്കുവേണ്ടി ഈശോയുടെ പക്കൽ പ്രാർത്ഥിക്കണമേ.

സുകൃതജപം

“നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയു ന്നില്ലേ” (1 കോറി 3:16).

സൽക്രിയ

പൂർവ്വികരുടെ കബറിടങ്ങൾ അലങ്കരിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ..

ഓർത്താണെയെന്ന നാട്ടിൽ താതന്റെ ദിവ്യദ്ദേഹം എത്തിച്ച ദൈവനീതി ഓർക്കുന്നു മക്കളൊന്നായി

മാർത്തോമാ എന്ന നാമം ഏകാഭിമാനം ജീവിക്കാം ആ നാമത്തിൽ നേടിടാം ദൈവകൃപ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group