ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ 14 മുതൽ

ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ ചങ്ങനാശേരി കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടക്കും. പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആൻഡ് ടീമാണ് കൺവൻഷൻ നയിക്കുന്നത്. വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതുവരെയാണ് കൺവൻഷൻ സമയം. കൺവെൻഷന് ഒരുക്കമായി നടന്ന വിളംബര സമ്മേളനം കത്തീഡ്രൽ പള്ളിയിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദഘാടനം ചെയ്തു. കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.വികാരി ജനറാൾ മോൺ. വർഗീസ് താനമാവുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group