മതനിന്ദ ആരോപണം: 2 ക്രിസ്ത്യൻ യുവാക്കളെ അറസ്റ്റു ചെയ്തു.

മതനിന്ദ ആരോപണങ്ങളുടെ പേരിൽ 2 ക്രിസ്ത്യൻ യുവാക്കളെ പാകിസ്ഥാനിൽ അറസ്റ്റു ചെയ്തു. ചെറുപ്പക്കാരായ മുസ്ലിം യുവാക്കളോട് ക്രിസ്തുമതം പ്രസംഗിച്ചുകൊണ്ട് ഖുറാനെയും മുഹമ്മദ് നബിയെയും പരസ്യമായി അപമാനിച്ചുവെന്നും ആരോപിച്ചാണ് ഹാറൂൺ അയൂബ് മസീഹ് (25 ) സലാമത് മനുഷ മാസിഹ് (30 ) എന്നിവരെ പാക് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ രണ്ടുപേരും പാക് ക്രിസ്ത്യൻ സംഘടനയായ ഇവാഞ്ചയിക്കൽ കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് . പാക് പീനൽ കോഡിലെ 295 A B C സെക്ഷനുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന സെക്‌ഷനുകളാണിവ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group