ജാഗ്രത…ക്ലബ് ഹൗസ് പ്രൊപ്പോസൽ ചാറ്റ് റൂമുകൾക്ക് പിന്നിൽ ലവ് ജിഹാദ് കെണികൾ : മീഡിയ വിംഗ് ഇടുക്കി രൂപത

അന്യം നിന്നുപോയ യാഹൂ ചാറ്റ് റൂമുകളുടെ പുതുതലമുറ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലബ് ഹൗസ് , ചുരുങ്ങിയ നാളുകൾക്കുള്ളിൽ യുവജനങ്ങളുടെ ഇടയിൽ തരംഗമായി മാറിയിരിക്കുകയാണ്.ഗൂഗിളിൽ ജോലി ചെയ്തിരുന്ന രോഹനും സോഷ്യൽമീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പോളും ഒത്തുചേര്‍ന്നപ്പോൾ ക്ലബ്ഹൗസ് എന്ന കിടിലൻ ആശയം പിറന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.തികച്ചും ശബ്ദം കൊണ്ട് മാത്രം സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് ഫോമാണിത്. ഇതിലെ അംഗങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ കഴിയും. അതുപോലെ തന്നെ അംഗങ്ങൾക്കും ഇത്തരത്തിൽ സംവാദങ്ങൾക്കായി റൂമുകളും ക്ലബ്ബുകളും സൃഷ്ടിക്കാവുന്നതാണ്. എന്നാൽ ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട്
ചാറ്റ് റൂമുകളിൽ ചതിക്കുഴികൾ ഒരുക്കിയിരിക്കുകയാണ് ജിഹാദികൾ . സിംഗിൾ ആയി വരൂ കപ്പിളായി പോകൂ , പ്രൊപ്പോസ് ചെയ്യൂ , അപഥ സഞ്ചാര അനുഭവങ്ങൾ എന്നിങ്ങനെയുള്ള ചാറ്റ് റൂമുകളിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ അംഗങ്ങളുടെ തള്ളിക്കയറ്റമാണ്. ഒരു പരിചയവും ഇല്ലാത്തവരുടെ മുന്നിൽ തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് തെല്ലൊരു വെപ്രാളത്തോടുകൂടെയാണ് മുതിർന്ന തലമുറ കാണുന്നത്. പ്രണയം നടിച്ചുള്ള ദുരുപയോഗങ്ങൾക്കും സാധ്യത ഏറെയാണ്. ഇത്തരം ചാറ്റ് റൂമുകൾ രാവിലെ മുതൽ രാത്രിവരെ തുടരുന്നുണ്ട്. പ്രൊഫൈലിൽ മറഞ്ഞിരിക്കുന്ന വ്യക്തികളുടെ സ്വരം മാത്രം കേട്ടിട്ട് മിനിറ്റുകളുടെ പരിചയം കൊണ്ട് ഇൻസ്റ്റാഗ്രാം , ഫേസ്ബുക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈമാറുമ്പോൾ നമ്മുടെ കുട്ടികൾ സ്വയം എരിതീയിൽ ചാടുകയാണോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.ആശയ സംവാദത്തിനുള്ള മികച്ച വേദികളിലൊന്നായ ക്ലബ് ഹൗസ് ,മരണ സംസ്കാരം വളർത്താൻ ഇടയാകാതെയിരിക്കാൻ ചെറുപ്പക്കാർക്കിടയിൽ ബോധ വൽക്കരണം ഉണ്ടാകണം.നമ്മുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും സ്വകാര്യ വിവരങ്ങളും തികച്ചും സ്വകാര്യമായി തന്നെ ഇരിക്കട്ടെ .
വ്യക്തിത്വം വിശ്വാസവും പണയം വയ്ക്കാതെ പക്വതയോടെ മുന്നേറാം..

കടപ്പാട്: മീഡിയ വിംഗ് ഇടുക്കി രൂപത..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group