അഭയാർഥികളെ സ്വാഗതം ചെയ്യ്ത് ഇറ്റലി.

ലിബിയയുടെ നരകത്തിൽ ജീവിച്ച നൈജറിൽ നിന്നുള്ള 45 അഭയാർഥികൾ
ഇറ്റാലിയൻ ബിഷപ്പുമാരോടൊപ്പംഇറ്റലിയിൽ എത്തി.
കാരിറ്റാസ് ഇറ്റാലിയാന നേതൃത്വത്തിലാണ് അഭയാർഥികളെ ഇറ്റലിയിലേക്ക് സ്വീകരിച്ചത്.ലിബിയയിലെ തടങ്കൽ കേന്ദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ അഭയാർഥികളെക്കുറിച്ചും കുടിയേറ്റക്കാരെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.സ്ത്രീകളെയും കുട്ടികളെയും രോഗികളെയും സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് മാർപാപ്പ അഭ്യർത്ഥിച്ചു.”കുടിയേറ്റ പ്രവാഹങ്ങളുടെ പ്രമേയം ഇനി അടിയന്തിര വീക്ഷണകോണിൽ നിന്ന് പരിഹരിക്കാനോ യൂറോപ്പിലേക്ക് പരിമിതപ്പെടുത്താനോ കഴിയില്ലന്ന് കാരിത്താസ് ഇറ്റാലിയാനയുടെ ഡയറക്ടർ ഫാ. ഫ്രാൻസെസ്കോ സോഡ്ഡു പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group