കെസിബിസി പ്രോ​ലൈ​ഫ് സ​മി​തി കു​ടും​ബ​ സംഗമം മേയിൽ…

കൊച്ചി :കെസിബിസി പ്രോ​ലൈ​ഫ് സ​മി​തിയുടെ നേതൃത്വത്തിൽ കു​​​ടും​​​ബ​​​വ​​​ർ​​​ഷ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മേ​​​യി​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി സം​​ഗ​​മം – ല​​​ഹ​​യിം ​മീ​​​റ്റ്’ ന​​ട​​ത്തു​​മെ​​ന്ന് കെ​​സി​​ബി​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​ അറിയിച്ചു.

പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ചേ​​ർ​​ന്ന പു​​​തി​​​യ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​ഥ​​​മ യോ​​​ഗ​​ത്തി​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച്ച​​​ങ്ങാ​​​ട​​​ൻ പു​​തി​​യ ​വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​മ പ​​​രി​​​പാ​​​ടി​​​ക​​ൾ വി​​​ശ​​​ദീ​​​ക​​രി​​​ച്ചു. പ്ര​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ൻ ചൂ​​​രേ​​​പ്പ​​​റ​​മ്പി​​ൽ അ​​​ധ്യ​​ക്ഷ​​​ത​ വ​​ഹി​​ച്ചു.

വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ക​​​രു​​​ത​​​ലും സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ര​​​ള സ​​​ഭ​​​യി​​​ൽ ഊർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്വ​​​പ്പെ​​​ട്ടു​​​കൊ​​ണ്ടു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​ക്കും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലി​​നും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​ഷ​​പ് ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സി​​നും സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​പോ​​​ൾ​​​സ​​​ണ്‍ സി​​​മേ​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group