ചരിത്ര നിയമനവുമായി വീണ്ടും ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ചരിത്ര നിയമനവുമായി വീണ്ടും ഫ്രാൻസിസ് മാർപാപ്പ.

പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുതിയ പ്രസിഡന്റായി സിസ്റ്റർ ഹെലൻ അൽഫോർഡിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
വത്തിക്കാൻ പ്രസ്സ് ഓഫീസ് ആണ് പുതിയ നിയമന വിവരം പുറത്തു വിട്ടത്.

റോമിലെ സാന്റോ ടോമസ് ഡി അക്വിനോ (ആഞ്ചെലിക്കം) പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റിയുടെ ഡീൻ ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു സിസ്റ്റർ ഹെലൻ അൽഫോർഡ്. യുകെയിലെ ന്യൂകാസിലിലുള്ള സെന്റ് കാതറിൻ ഓഫ് സിയെന്ന ഡൊമിനിക്കൻ സിസ്റ്റേഴ്സിലെ അംഗമാണ് സിസ്റ്റർ.കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സിസ്റ്റർ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group