നെടുമ്ബാശ്ശേരി: നിലവില്‍ കേരളത്തില്‍ എം.ഡി.എം.എയെ വെല്ലുന്ന രീതിയില്‍ ഹൈബ്രിഡ് കഞ്ചാവിന്‍റെ ഉപയോഗം കൂടുന്നതായി റിപ്പോർട്ട്.
അടുത്തിടെ വിവിധ വിമാനത്താവളങ്ങളിലായി അധിക രൂപത്തില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.
ഇത് പായ്ക്ക് ചെയ്ത് വെക്കുന്നത് ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം പലഹാരമെന്ന് തോന്നുന്ന വിധത്തിലാണ്. ഒരു പ്രത്യേകതരം പേപ്പറുകളിട്ടാണ് ഇവ പൊതിയുക. അതിനാല്‍ സ്ക്രീനിങ്ങിലും തിരിച്ചറിയില്ല. മലേഷ്യയിലും തായ്ലൻഡിലുമാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നത്. പ്രത്യേക ഊഷ്മാവില്‍ കഞ്ചാവ് ചെടി പരിപാലിച്ചാണ് ഇവയുടെ ഉല്‍പാദനം. അതിനുശേഷം സിന്തറ്റിക് പദാർഥങ്ങളുമായി ഈ കഞ്ചാവ് കൂട്ടിക്കലർത്തും.
വിദേശത്തുനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇവിടത്തെ കഞ്ചാവുമായി കൂട്ടിക്കലർത്തിയാണ് വില്‍പന നടത്തുന്നത്. രാജ്യാന്തര വിപണിയില്‍ കിലോക്ക് അരക്കോടി രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. ഹൈബ്രിഡ് കഞ്ചാവില്‍ സിന്തറ്റിക് രാസപദാർഥം കലർന്നിട്ടുണ്ടെങ്കിലും ഒരു കിലോക്ക് മുകളില്‍ കൈവശം വെച്ചാല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പനുസരിച്ച് നിലവില്‍ കേസെടുക്കാൻ കഴിയൂ. അതിനാല്‍ ഇതിനെ സിന്തറ്റിക് മയക്കുമരുന്നിന്‍റെ ഗണത്തില്‍പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വളരെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ മരണത്തിലേക്കും ഓർമ നഷ്ടപ്പെട്ട് തളർന്നുവീഴുന്ന അവസ്ഥയിലേക്കും ഇത് എത്തിക്കും. തായ്ലൻഡിലെത്തിയാണ് ഈ ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്നത്. അവിടത്തെ ചില സ്പാകള്‍ക്കുസമീപം ഇത് ഉപയോഗിച്ചു നോക്കാനും, പിന്നീട് വിലയ്ക്കുവാങ്ങാനും കഴിയുമെന്ന് പിടിയിലാകുന്നവർ മൊഴി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവയുടെ വിപണനമെന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തോടൊപ്പം അടിക്കടി തായ്ലൻഡ് യാത്ര നടത്തുന്നവരെ നിരീക്ഷിക്കാനും കസ്റ്റംസിന് നിർദേശം നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m