നിരവധി ജനക്ഷേമ പദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണ ജൂബിലി സമാപനം മെയ് ഒന്നിന്

മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയ നേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 2023 മെയ് ഒന്നിന് അമ്പത് വർഷങ്ങൾ പൂർത്തിയാകുന്നു. 1953-ൽ മലബാറിലെ സുറിയാനി ക്രൈസ്തവർക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിക്കപ്പെടുന്നത് 1973 മാർച്ച് ഒന്നിനാണ്.

പോൾ ആറാമൻ മാർപാപ്പ എഴുതിയ “ക്വാന്ത ഗ്ലോറിയ’ (ഹാ, എത്ര സുന്ദരം) എന്ന തിരുവെഴുത്ത് വഴിയാണ് രൂപത സ്ഥാപിക്കപ്പെടുന്നത്. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സെന്റ് തോമസ് മൗണ്ടിൽ വെച്ച് 1973 മെയ് 1-ന് മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രഥമ മെത്രാനായ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടക്കുകയും ചെയ്തു. അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം മോൺ. തോമസ് മൂലക്കുന്നേൽ രൂപതയുടെ പ്രഥമ വികാരി ജനറാളായും നിയമിതനായി. 2022 മെയ് 1ന് ഉദ്ഘാടനം ചെയ്യപ്പെട്ട മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി വർഷം 2023 മെയ് 1-ന് സമാപിക്കുകയാണ്. സമാപനത്തോടനുബന്ധിച്ച് അതിവിപുലമായ ജനക്ഷേപ പദ്ധതികളും രൂപത വിഭാവനം ചെയ്തിട്ടുണ്ട്.

കൂടാതെ ആത്മീയതലം, സാമൂഹിക തലം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, സമുദായ ശാക്തീകരണം, തൊഴിൽ, ചരിത്രം, നീലഗിരി പാക്കേജ് എന്നിങ്ങനെ പത്ത് മേഖലകളിലായി അമ്പത് പ്രധാന പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെടുകയും അവ നടപ്പിലാക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group