ജനവാസമേഖലകൾ ഒഴിവാക്കിയ ഇ എസ് എ മാപ്പ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമി ജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ എസ് എ സംബന്ധമായി കേന്ദ്രത്തിന് സമർപ്പിക്കുവാൻ സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങൾക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്സിറ്റി ബോർഡിൻറെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുവാനും പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുവാൻ ആവശ്യമായ 60 ദിവസങ്ങൾ നൽകുവാനും സത്വര നടപടികൾ സ്വീകരിക്കണം. വില്ലേജുകളുടെ പേരിൽ ഇഎസ്ഐ പ്രഖ്യാപനം എന്നത് ഒഴിവാക്കി വാർഡ് അടിസ്ഥാനത്തിൽ വനമേഖലയെ തിട്ടപ്പെടുത്തി ജിയോ കോഡിനേറ്റ് മാപ്പ് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. കൂടാതെ
കഴിഞ്ഞ 10 വർഷമായി മാറി വരുന്ന സർക്കാരുകളുടെ അലംഭാവ നയംമൂലം ജനങ്ങൾ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും അനാസ്ഥ തുടർന്നാൽ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകാനും സമിതി തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m