തുർക്കിക്കെതിരെ ഉപരോധം വേണമെന്ന് : ക്രിസ്ത്യൻ മനുഷ്യാവകാശ സംഘടന (ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ് സംഘടന)

അസിർബൈജാൻ – അർമേനിയ വിഷയത്തിൽ മതപരമായ ഇടപെടൽ നടത്തുന്ന തുർക്കിക്കെതിരെ നടപടി വേണമെന്ന്  പ്രമുഖ ക്രിസ്ത്യൻ മനുവകാശ സംഘടനയായ ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ് അമേരിക്കയോട് ആവശ്യപ്പെട്ടു. തുർക്കിയുടെ ഇടപെടൽ മതപരമായ മുതലെടുപ്പാണെന്നും ക്രിസ്ത്യാനികളുടെ മനുഷ്യാവകാശ മൂല്യങ്ങളെ സംരക്ഷിക്കാൻ ശക്തമായ ഉപരോധം അമേരിക്ക ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പാനൽ ചർച്ചക്കിടെ ഉന്നയിച്ചു. തുർക്കി മറ്റൊരു ക്രിസ്ത്യൻ വംശഹത്യയുടെ നേർരൂപമായി മാറിക്കൊണ്ടിരിക്കുകയാണെന്നും എന്തുകൊണ്ടാണ് അമേരിക്കൻ ഭരണകൂടം നിശ്ശബ്ദമായിരിക്കുന്നതെന്നും ക്രിസ്ത്യൻ മനുഷ്യാവകാശ സംഘടന നേതാക്കൾ ആരോപണം ഉന്നയിച്ചു. തുർക്കിയുടെ ഈ നടപടിക്ക് പിന്നിലെ കാരണം ശക്തമായ ക്രിസ്തീയ വിരുദ്ധതയാണെന്നും നേതാക്കൾ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

 അർമേനിയ – അസർബൈജാൻ സംഘർഷത്തിൽ പക്ഷപാതപരമായ തുർക്കിയുടെ ഇടപെടൽ അംഗീകരിക്കാൻ കഴിയില്ലെന്നും ക്രൈസ്തവർക്കെതിരായ തുർക്കിയുടെ നയത്തിന്റെ ഭാഗമായി ശക്തമായ ഉപരോധം ഏർപ്പെടുത്തണമെന്നും ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസ് പ്രസിഡന്റ് തൗഫീഖ് ബക്ലീനി ആവശ്യപ്പെട്ടു.

അമേരിക്കയിലെ അർമേനിയൻ നാഷണൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരംഹാപരിയാൻ, നാഗോർണോ ക്ലാരാ ബ്ലാക്ക് , റിപ്ലബ്ലിക്കിന്റെ അമേരിക്കയിലെ സ്ഥിരപ്രതിനിധി റോബർട്ട് അവെട്ടിസ്വാൻ, അമേരിക്കൻ എന്റർപ്രൈസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്കിൾ റൂബിൻ, ഹെല്ലെനിക്ക് അമേരിക്കൻ നേതൃത്വസമിതിയിലെ എൻഡി സെമെനിഡെസ് ; ഇൻ ഡിഫൻസ് ഓഫ് ക്രിസ്ത്യൻസിലെ റിച്ച് ഗാസെൽ തുടങ്ങിയ പ്രമുഖരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.

അർമേനിയയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന തീവ്രവാദി ഷെല്ലാക്രമണങ്ങളുടെ പിന്നിലും തുർക്കിക്ക് പങ്കുണ്ടെന്നും ഇത് തുർക്കിയുടെ ക്രിസ്തീയ വിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ചാനൽ ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. 2019-ൽ  അമേരിക്കയുടെ മധ്യസ്ഥതയിൽ വടക്കൻ സിറിയയിൽ വെടിനിർത്തലുമായി ബന്ധമുണ്ടാക്കിയ കരാർ ഏതാണ്ട് 800ഓളം പ്രാവശ്യമാണ് തുർക്കി ലംഘിച്ചതെന്ന് റിച്ച് ഗാസൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കരാറുകളിൽ തുർക്കി തുടരുന്ന ലംഘനത്തിന്റെ പേരിലും ഉപരോധമേർപ്പെടുത്തണമെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു. തുർക്കിയുടെ ശത്രുത അർമേനിയൻ ജനതയോട് മാത്രമുള്ളതല്ലന്നും മറിച്ച് ഇത് ക്രൈസ്തവ ലോകത്തോടും മതമൗലികമൂല്യങ്ങളോടുമുള്ള മുഴുവനായ ശത്രുതയുടെ ഉദാഹരണമാണെന്നും മൈക്കിൾ റൂബിൻ പ്രസ്താവിച്ചു.

ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയത്തെ മുസ്‌ലിം പള്ളിയായി പരിവർത്തനം നടത്തിയ തുർക്കിയുടെ നയത്തെ ഇതിനോട് ചേർത്ത് വായിക്കുമ്പോൾ തുർക്കിക്കെതിരായ ഉപരോധമേർപ്പെടുത്തിയത് അത്യാവശ്യമായിക്കുകയാണെന്ന പൊതുവികാരം ആഗോളതലത്തിൽ ശക്തിപ്പെടുകയാണ്. മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ആർമേനിയയും അസർബൈജാനും തമ്മിലുള്ള യുദ്ധത്തിൽ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയക്കെതിരെ പോരാടുവാൻ ഇസ്‌ലാമിക്ക് സ്റ്റേറ്റ് അംഗങ്ങളായ തീവ്രവാദികളെ തുർക്കി സിറിയയിൽ നിന്നും കടത്തിവിട്ടിട്ടുണ്ടെന്ന റിപ്പോർട്ടും ഈ  സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാകുന്നുണ്ട്.