കാട്ടാന കൂട്ടത്തിന്റെ ആക്രമണ ഭീതിയിൽ സന്യാസിനികളും അന്തേവാസികളും

വയനാട്ടില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്റെ ആക്രമണം. വയനാട് നടവയല്‍, സെന്റ് ആന്‍സ് കോണ്‍വെന്റിലാണ് ഭീതിപരത്തുന്ന കാട്ടാനയാക്രമണം ഉണ്ടായത്. ഇതോടെ വന്യമൃഗശല്യത്തിന്റെ ഏറ്റവും പുതിയ ഇരകളായി മാറുകയാണ് നടവയല്‍ കോണ്‍വെന്റിലെ സന്യസ്തരും അന്തേവാസികളും.

രാത്രിയായാല്‍ കാട്ടാനകള്‍ കുട്ടിയാനകളുമായി കോണ്‍വെന്റിന്റെ ചുറ്റുമുള്ള മുള്ളുവേലികള്‍ തകര്‍ത്ത് കോണ്‍വെന്റിലേക്ക് പ്രവേശിച്ച് വിളവുകള്‍ എല്ലാം നശിപ്പിക്കുന്നതിനാല്‍ സന്യസ്തര്‍ക്ക് 50 മീറ്റര്‍ അകലത്തായ സ്വന്തം ആശുപത്രിയില്‍ പോയി രോഗികള്‍ക്ക് ആവശ്യമായ സേവനം ചെയ്യാന്‍ സാധിക്കുന്നില്ലയെന്നും, 50 മീറ്റര്‍ അകലം മാത്രമുള്ള മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവകാ ദൈവാലയത്തില്‍ അനുദിന ശുശൂഷകളില്‍ പങ്കെടുത്ത് ആരാധിക്കാന്‍ പോലും ജീവനെ പേടിച്ച് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലായെന്നും, ആതുരശുശ്രൂഷ ചെയ്യുന്ന സന്യസ്തരായ ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ ഗവ. ഉടന്‍ നടപടി കൈക്കൊള്ളണമെന്നും സി.മേരി ജോസഫ് എസ്.എ.എല്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m