ധൈര്യം എന്ന പുണ്യം സദാ മുറുകെ പിടിക്കാൻ ന്യായാധിപന്മാർക്ക്‌ കഴിയണം : മാർപാപ്പാ

വിചാരണപ്രക്രിയയുടെ നീതിപൂർവ്വകമായ നടത്തിപ്പ് ഉറപ്പാക്കുന്ന തിരക്കിലായിരി ക്കുമ്പോഴും വിമർശനങ്ങൾക്ക് വിധേയരാകുമ്പോഴും ന്യായാധിപന്മാർ ധൈര്യം കൈവെടിയരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാനിൽ തൊണ്ണൂറ്റിയഞ്ചാം കോടതി വത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

സത്യം കൃത്യമായി നിർണ്ണയിക്കുന്നതിന് ധൈര്യം ആവശ്യമാണെന്നും നീതി നടപ്പാക്കുകയെന്നത്, സ്നേഹത്തിൻറെ ഒരു പ്രവർത്തിയും തെറ്റു തിരിച്ചറിയാൻ ഒരുവനെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയ സാഹോദര്യപരമായ തിരുത്തലിനുള്ള അവസരവുമാണെന്നും മാർപ്പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m