എഐ ക്യാമറ പിഴ തിങ്കള്‍ മുതല്‍…

കേരളത്തിൽ എഐ ക്യാമറ സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ പിഴയീടാക്കും.

റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 18 ക്യാമറയുമാണ് ഏപ്രിലില്‍ സ്ഥാപിച്ചത്. ഒരു മാസത്തിലധികം നീണ്ട ഇളവാണ് തിങ്കളാഴ്ചയോടെ നിര്‍ത്തുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ രണ്ടുപേര്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ കൊണ്ടു പോകുന്നതിന് തല്‍ക്കാലം പിഴയീടാക്കില്ല.

● ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ (രണ്ടാംതവണ- 1000)
● ലൈസൻസില്ലാതെയുള്ള യാത്ര – 5000
● ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000
● അമിതവേഗം –2000
● മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ആറു മാസം തടവ് അല്ലെങ്കില്‍ 10,000 രൂപ രണ്ടാം തവണ രണ്ടു വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ
● ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നു മാസം തടവ് അല്ലെങ്കില്‍ 2000 രൂപ. രണ്ടാം തവണ മൂന്നു മാസം തടവ് അല്ലെങ്കില്‍ 4000 രൂപ
● ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ -1000
● സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ആദ്യ തവണ – 500 (ആവര്‍ത്തിച്ചാല്‍ -1000)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group