നാല് ഭൂഖണ്ഡങ്ങളിൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനത്തിൽ പ്രോലൈഫ് മണി മുഴങ്ങും

വി. ജോൺ പോൾ രണ്ടാമന്റെ തിരുനാൾ ദിനമായി ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്ന ഒക്ടോബർ 22 ന്, മനുഷ്യജീവിതത്തിനും ലോകസമാധാനത്തിനും വേണ്ടി, നാല് ഭൂഖണ്ഡങ്ങളിൽ പ്രോലൈഫ് മണി മുഴങ്ങും.

‘വോയ്‌സ് ഓഫ് ദി അൺബോൺ ബെൽ’ എന്നറിയപ്പെടുന്ന ഈ മണി ഇത്തവണ ഉക്രൈനിലും മുഴങ്ങും. വി. ജോൺ പോൾ രണ്ടാമൻ്റെ ജന്മനാടായ പോളണ്ടിൽ ‘യെസ് ടു ലൈഫ് ഫൗണ്ടേഷൻ’ ആരംഭിച്ച സംരംഭമാണ് വോയ്സ് ഓഫ് ദി അൺബോൺ ബൈൽ.

ആദ്യമായി ഈ സംരംഭം ആരംഭിച്ചത് 2020 ഓഗസ്റ്റ് 26-ന്, ഔവർ ലേഡി ഓഫ് ചെസ്റ്റോചോവ തിരുനാളിനിടെ ആണ്. തുടർന്ന് സാംബിയ, ഉക്രൈൻ, കസാഖിസ്ഥാൻ, ഇക്വഡോർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഈ മണികളിൽ ഓരോന്നും പ്രോ-ലൈഫ് സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഒപ്പം, വി. ജോൺ പോൾ രണ്ടാമൻ 1981 ഫെബ്രുവരി 25-ന് ഹിരോഷിമ സന്ദർശിച്ചപ്പോൾ സമാധാനത്തിനായുള്ള പ്രാർത്ഥന ചൊല്ലുവാനും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group