ആധുനിക കാലത്ത് മാതാപിതാക്കന്മാർ മക്കളെക്കുറിച്ച് ജാഗ്രത ഉള്ളവരാകണം : മാർ ജോസഫ് ‌കല്ലറങ്ങാട്ട്

ആധുനിക കാലത്ത് മാതാപിതാക്കന്മാർ മക്കളെക്കുറിച്ച് ജാഗ്രത ഉള്ളവരാകണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

ബാലനായ ഉണ്ണിയീശോയെ പരിശുദ്ധ അമ്മ പരിശീലിപ്പിച്ചതു പോലെ മക്കളെ പരിശീലിപ്പിക്കുവാൻ മാതാപിതാക്കൻമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രധാനപ്പെട്ട 3 കർമ്മമേഖലകളായ മാതൃവേദി, പിതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണാപുരം സെന്റ് തോമസ് പള്ളി പാരീഷ് ഹാളിൽ ഉച്ചകഴിഞ്ഞ് ചേർന്ന സമ്മേളനത്തിന് പാലാ രൂപത മാതൃവേദി പ്രസിഡന്റ് ശ്രീമതി. സിജി ലൂക്ക്സൺ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇടവകളിൽ നിന്നുമായി 2500 ഓളം മാതാപിതാക്കൾ സമ്മേളനത്തിൽ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m