ദുരന്തങ്ങൾക്ക് മുന്നിൽ തളരാതെ പ്രത്യാശയോടെ മുന്നേറുക : യുവജനങ്ങളോട് മാർപാപ്പാ

യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

നവംബർ 24-ന് ആചരിക്കപ്പെടുന്ന മുപ്പതിയൊമ്പതാം ലോക യുവജനദിനത്തിനുള്ള സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ പ്രചോദനദായകമായ ഈ വാക്കുകൾ ഉള്ളത്.

“കർത്താവിൽ പ്രത്യാശവയ്ക്കുന്നവൻ തളരാതെ ഓടും” എന്ന ഏശയ്യാ പ്രവാചകൻറെ പുസ്തകം നാല്പതാം അദ്ധ്യായത്തിലെ മുപ്പത്തിയൊന്നാമത്തെതായ വാക്യമാണ് ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയമായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group