സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയിലേക്ക് അടിയന്തിര സഹായം അയച്ച് കത്തോലിക്കാ സഭ

സാമ്പത്തിക പ്രതിസന്ധി മൂലo വലയുന്ന ശ്രീലങ്കയിലേക്ക് അടിയന്തിര സാമ്പത്തിക സഹായം അയച്ച് കത്തോലിക്കാ സഭ. പൊന്തിഫിക്കൽ ഫൗണ്ടേഷൻ “എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എസിഎൻ) സംഘടന വഴിയാണ് സാമ്പത്തിക – സാമൂഹികപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന വൈദികർക്കും സമർപ്പിതർക്കും ദരിദ്രർക്കുമായി പ്രത്യേക സഹായ പാക്കേജ് നൽകിയത്.

“രാജ്യത്തെ സാമ്പത്തികസ്ഥിതി വളരെ ഗുരുതരമാണ്. പലരും മരുന്നോ, ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെടുന്നു. ഇന്ധനം, ഗ്യാസ്, പാൽപ്പൊടി, പഞ്ചസാര, അരി, മരുന്ന് എന്നിവ ആളുകൾ വാങ്ങുന്നത്, കിലോമീറ്ററുകൾ നീളുന്ന ക്യൂവിൽ കാത്തുനിന്നിട്ടാണ്. വളരെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കാത്തു നിൽക്കുമ്പോൾ നിരവധി ആളുകൾ ഈ ക്യൂവിൽ തന്നെ മരിച്ചുവീഴുന്നു. വീട്ടിൽ സുരക്ഷിതത്വമില്ലാത്തതിനാൽ കുട്ടികൾ മരിക്കുന്നു” – കാൻഡി ബിഷപ്പും ചിലാവ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് വലൻസ് മെൻഡിസ്, നിലവിൽ ശ്രീലങ്കയെ ബാധിക്കുന്ന ഭീകരമായ സാഹചര്യത്തെക്കുറിച്ച് പറയുന്നു.
“ഇവിടെയുള്ള കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ അവരുടെ മിനിമം ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയുന്നില്ല. നിരവധി ആളുകൾ സഹായത്തിനായി വരുമ്പോൾ അവരെ വെറുംകയ്യോടെ പറഞ്ഞയക്കേണ്ടി വരുന്നു. നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, സാധനങ്ങളുടെ വില ഉയർന്നു. സാധാരണ ആളുകൾക്ക് ഇതൊന്നും താങ്ങാൻ കഴിയില്ല. നമ്മുടെ പുരോഹിതരെയും മതവിശ്വാസികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നു. ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്” – ബിഷപ്പ് മെൻഡിസ് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group