മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളില്‍ കാവിക്കൊടി കെട്ടിയ സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി.
സംഭവം ഭയപ്പെടുത്തുന്നതും അത്യന്തം പ്രതിഷേധാർഹവുമാണ്. പള്ളികളുടെ മുകളില്‍ കയറി നിന്നാണ് സംഘടിച്ചെത്തിയ വർഗീയവാദികള്‍ കാവിക്കൊടി കുരിശുകളില്‍ കെട്ടിയത്.
തടയാൻ ശ്രമിച്ചിട്ടും ബലമായിട്ട് കൊടികെട്ടുകയും അഴിച്ചുമാറ്റിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഇതുവരെ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ന്യൂനപക്ഷ സമൂഹങ്ങളോടുള്ള മധ്യപ്രദേശ് സർക്കാരിൻ്റെ സമീപനത്തിൻ്റെ തെളിവാണ് ഇത്.കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുവാൻ സർക്കാരിന് പ്രധാനമന്ത്രി നിർദ്ദേശം നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group