അതിർത്തിയിൽ നിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യ -ചൈന ധാരണയായി.
ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് സേനാ പിന്മാറ്റത്തിന് ഇരു കൂട്ടരും ധാരണയായത്.
കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പാങ്കോങ്‌സോ തടാകത്തിന് സമീപത്തെ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ ലഡാക്കിലെ പ്രധാന കേന്ദ്രങ്ങളില്‍ ചൈനയുടെ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഇരു രാജ്യത്തിന്റെ അതിര്‍ത്തികളിലും സൈനിക വിന്യാസം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.ഗാല്‍വന്‍ പ്രതിസന്ധിയ്ക്കു ശേഷം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും പൊതുപരിപാടിയില്‍ ഒന്നിച്ചെത്തുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്തും ഇരുനേതാക്കാന്മാരും ഹ്രസ്വസമയത്തേക്ക് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group