സേവ് കുട്ടനാട് വെബ്ബിനാർ സംഘടിപ്പിച്ചു..

കുട്ടനാടിന്റെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശ്ശേരി പ്രവാസി അപ്പസ്റ്റലേറ്റ് സ്റ്റഡി ടീമിന്റെ നേതൃത്വത്തിൽ സേവ് കുട്ടനാട് വെബ്ബിനാർ സംഘടിപ്പിച്ചു.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം ഉദ്‌ഘാടനം ചെയ്തു.സാംസ്‌കാരിക പൈതൃകത്തിന്റെ വിളനിലമായ കുട്ടനാടിനു വേണ്ടി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പരസ്പരം സഹകരിച്ചു പ്രവർത്തിക്കണമെന്നും, കുട്ടനാട്ടിലെ ജനങ്ങളുടെ സ്വരം ശ്രവിച്ചുകൊണ്ട് ജനപങ്കാളിത്തത്തോട് കൂടിയുള്ള പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചാൽ ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തമുണ്ടാകുമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം പറഞ്ഞു .കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ വെബ്ബിനാറിനെ അഭിസംബോധന ചെയ്തു സംസാരിച്ചു . തോട്ടപ്പള്ളി സ്പിൽവേ യിൽ കൂടെയുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്ന് അദ്ദേഹം ഉറപ്പുനൽകി. കുട്ടനാടിന്റെ ദീനരോദനം അതിന്റെതായ ഗൗരവത്തിൽ കാണുന്നു. 2018 പ്രളയത്തിൽ ചങ്ങനാശ്ശേരി അതിരൂപതയും മാർ ജോസഫ് പെരുംതോട്ടവും ചെയ്ത സേവനങ്ങൾ അദ്ദേഹം പ്രത്യകം എടുത്തു പറഞ്ഞു. ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കുട്ടനാടിന്റെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണന കൊടുക്കാൻ ജാഗ്രത കാണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാർ തലങ്ങളിലേക്ക് എത്തിക്കാൻ നിവേദനം സമർപ്പിക്കാനും തുടർന്നുള്ള നടപടികൾ ഏകോപിക്കാൻ ഒരു സമിതിക്ക് രൂപം നൽകുവാനും തീരുമാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group