ന്യൂ ഡല്‍ഹി: ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട ആദ്യ അഞ്ചു നഗരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍. എയർ ക്വാളിറ്റി മോണിറ്റർ ആയ ‘ഐക്യു എയർ’ ആണ് ലോകത്തിലെ ഏറ്റവും മലിനമായ 100 നഗരങ്ങളുടെ റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്.
പാകിസ്താനിലെ ലാഹോർ ആണ് ഒന്നാമത്.
1. ലാഹോർ
ഒന്നാം സ്ഥാനത്തുള്ള ലാഹോറിലെ ജീവിതം വളരെ അനാരോഗ്യകരമാണെന്ന് പട്ടിക മുന്നറിയിപ്പു നല്‍കുന്നു. ഇത് പ്രസിദ്ധീകരിക്കുന്ന സമയത്ത് ‘ഐക്യു എയർ’ വെബ്‌സൈറ്റിലെ തത്സമയ റാങ്കിംഗ് നഗരത്തിന്‍റെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI ) 228 ആയി കാണിച്ചു. ലാഹോറിലെ പ്രധാന മലിനീകരണ തോത് PM2.5 ആയിരുന്നു. 2.5 മൈക്രോണില്‍ താഴെ വ്യാസമുള്ള കണികകള്‍ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. PM2.5 ല്‍ പുക, മണം, എയറോസോള്‍, പൊടി എന്നിവയും മറ്റും ഉള്‍പ്പെടാം. ഈ കണങ്ങള്‍ ഗുരുതര ആരോഗ്യ അപകടങ്ങളുയർത്തുന്നു.
2. ന്യൂഡല്‍ഹി
206 AQI മായി ഇന്ത്യൻ തലസ്ഥാനം രണ്ടാം സ്ഥാനത്തെത്തി. ഇവിടെയും പ്രധാന മലിനീകരണം PM2.5 ആണെന്ന് കണ്ടെത്തി. ഇതും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുയർത്തുന്നു. ഡല്‍ഹി ഓരോ വർഷവും പ്രത്യേകിച്ച് ശൈത്യകാലത്ത് വായു മലിനീകരണ ഭീഷണി നേരിടുന്നു. കുതിച്ചുയരുന്ന താപനില, നഗരത്തിന് ചുറ്റുമുള്ള കാർഷിക വയലുകളില്‍ വൈക്കോല്‍ കത്തിക്കല്‍, ഉത്സവ സീസണുകളിലെ മലിനീകരണം എന്നിവയാണ് ഇതിന് പിന്നിലെന്ന് പറയുന്നു. പുറത്തിറങ്ങിയുള്ള വ്യായാമം ഒഴിവാക്കണമെന്ന് ഡല്‍ഹിയിലെ ആളുകളോട് ‘ഐക്യു എയർ’ നിർദേശിച്ചിട്ടുണ്ട്. മലിന വായു വീടുകളില്‍ പ്രവേശിക്കുന്നത് തടയാൻ ജനലുകള്‍ അടക്കാനും വീടുകളില്‍നിന്ന് പുറത്തിറങ്ങുമ്ബോള്‍ മാസ്ക് ധരിക്കാനും പൗരന്മാരോട് ആവശ്യപ്പെടുന്നു.
3. കിൻഷാസ
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഈ നഗരം 201 എയർ ക്വാളിറ്റി ഇൻഡക്സുമായി മൂന്നാം സ്ഥാനത്താണ്. ഇവിടെ വായുവില്‍ PM2.5 ന്‍റെ അളവ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന നിലയേക്കാള്‍ 25.2 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.
4. ധാക്ക
ഡല്‍ഹിയും ലാഹോറും പോലെ ബംഗ്ലാദേശ് തലസ്ഥാനവും ഇത്തരം ലിസ്റ്റുകളിലെ പതിവ് അംഗമാണ്. ധാക്കയില്‍ 160 ആണ് AQI. ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയേക്കാള്‍ 12.5 മടങ്ങ് കൂടുതലാണ് ഇവിടുത്തെ PM2.5 ന്‍റെ അളവ്. ധാക്കയിലെ ആളുകളോട് വെളിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ‘ഐക്യു എയർ’ നിർദേശിച്ചിട്ടുണ്ട്.
5. മുംബൈ
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനമായ മുംബൈ അഞ്ചാം സ്ഥാനത്താണ്. ആരോഗ്യപ്രതിസന്ധിയുയർത്തുന്ന 157മായാണ് എയർ ക്വാളിറ്റി ഇൻഡക്സ്. നഗരത്തിലെ PM2.5 അളവ് ലോകാരോഗ്യ സംഘടന നിർദേശിച്ച പരിധിയുടെ 15 മടങ്ങ് കൂടുതലാണ്.
6. ടെല്‍ അവീവ്-യാഫോ
ഇസ്രായേലിലെ ടെല്‍ അവീവ് നഗരമായ യാഫോ ആറാം സ്ഥാനത്താണ്. ഹമാസുമായി ഇസ്രായേല്‍ ഇപ്പോള്‍ യുദ്ധത്തിലാണ്. ടെല്‍ അവീവിലെ എയർ ക്വാളിറ്റി ഇൻഡക്സ് 144 ആണെന്ന് കണ്ടെത്തി.
7. ബതം
132 AQI യില്‍ ഏഴാം സ്ഥാനത്താണ് ഇന്തോനേഷ്യൻ നഗരമായ ബതം. PM2.5 അളവ് സുരക്ഷിത പരിധിയുടെ ഒമ്ബത് മടങ്ങ് കൂടുതലാണ്.
8. ഉലാൻബാതർ
122 എയർ ക്വാളിറ്റി ഇൻഡക്സില്‍ മംഗോളിയൻ തലസ്ഥാനം എട്ടാം സ്ഥാനത്താണ്. സെൻസിറ്റീവ് ഗ്രൂപ്പുകള്‍ക്ക് അനാരോഗ്യമായ ജീവിത സാഹചര്യമാണിവിടെ.
9. സ്കോപ്ജെ
നോർത്ത് മാസിഡോണിയയിലെ ഈ നഗരം ഒമ്ബതാം സ്ഥാനം നേടി. ഇവിടെ എയർ ക്വാളിറ്റി ഇൻഡക്സ് 119 ആണ്. PM2.5 മായി ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന സുരക്ഷിത പരിധിയുടെ ഒമ്ബത് മടങ്ങ് കൂടുതലാണ്.
10. വാർസോ
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ 10ാമത് പോളിഷ് തലസ്ഥാനമായ വാർസോയാണ്. ഇവിടെയും PM2.5 ആണ് പ്രധാന മലിനീകരണം. അളവ് സുരക്ഷിത പരിധിയുടെ ഏഴിരട്ടിയിലേറെയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m